ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിച്ചു
പെരിയ : പെരിയ ഗവ. ഹയര്‍സെക്കണ്ടി സ്‌കൂളില്‍ നവംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ പ്രീതി പിഅധ്യക്ഷത വഹിച്ചു.. പി.ടി.എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, ഹെഡ്മിസ്ട്രസ്സ് പി.സുമതി, വാര്‍ഡ് മെമ്പര്‍ രതിഷ് കാട്ടുമാടം, പി.കെ.വിശ്വംഭരന്‍,ബാലന്‍ കൂടാനം, ഹരിപ്രിയ ടീച്ചര്‍ , ഷീബ സചീന്ദ്രന്‍ സംബന്ധിച്ചു. ചന്ദ്രിക പി.വി. സ്വാഗതവും സുനന്ദ ഇ നന്ദിയും പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

