ആയംമ്പാറ ശ്രീ കരിഞ്ചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം പുനപ്രതിഷ്ഠ ഒറ്റക്കോല കളിയാട്ട മഹോത്സവം 2027 ഏപ്രില്‍ 11, 12,13 തീയതികളില്‍; ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു
പെരിയ:ആയംമ്പാറ ശ്രീ കരിഞ്ചാമുണ്ഡി വിഷ്ണുമൂര്‍ത്തി പഞ്ചുരുളി ദൈവ സന്നിധിയില്‍ പുനപ്രതിഷ്ഠ ഒറ്റക്കോല കളിയാട്ട മഹോത്സവം 2027 ഏപ്രില്‍ 11, 12,13 തീയതികളിലായി നടക്കും. ഇതിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. മുന്‍ ഉദുമ എംഎല്‍എ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ആയമ്പാറ ശ്രീ മഹാവിഷ്ണുക്ഷേത്ര വിഷ്ണുമൂര്‍ത്തി സേവാസമിതി പ്രസിഡന്റ് എന്‍ കേശവന്‍ ആഞ്ഞനം തോടി തയാര്‍ ഭദ്രദീപം കൊളുത്തി. ദേവസ്ഥാനം പ്രസിഡന്റ് എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, പുല്ലൂര്‍ പെരിയാഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഫി കുണിയ, കെ. ഗംഗാധരന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം കുമാരന്‍ പെരിയാട്ടെടുക്കം, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എസ്. സുമിത്ര, പുല്ലൂര്‍ പെരിയാ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ സി എ .സതീശന്‍, കെ പി കൃഷ്ണന്‍, ദേവസ്ഥാനം കമ്മിറ്റി ഖജാന്‍ജി സി. ഗോപി, ദേവസ്ഥാനം ജോയിന്‍ സെക്രട്ടറി ബി.സതീഷന്‍, ഊരുമുപ്പന്‍ പുല്ലൂര്‍ പെരിയാ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ മാധവന്‍, കര്‍മ്മി പൂക്കളം പ്രതിഷ്ഠ കെ പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ആയി എന്‍ രാജന്‍ ആയംമ്പാറ (ചെയര്‍മാന്‍), വി. ജയന്‍ കാലിടുക്കം (കണ്‍വീനര്‍), സി. ഗോപി സി മൊട ത്തികണ്ടം (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

