local news

645 പാക്കറ്റ് പാന്‍ മസാലയുമായി വ്യാപാരി പിടിയില്‍

കാഞ്ഞങ്ങാട്: വില്‍പനക്കായി കടയില്‍ സൂക്ഷിച്ച 645 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി പിടിയില്‍. അജാനൂര്‍ മഡിയനിലെ അഷറഫ് സ്റ്റോര്‍ ഉടമ മഡിയനിനെ ജുനൈദ് മന്‍സിലിലെ എം. അഷറഷ് (48)നെയാണ് എസ്.ഐ സി.വി. പ്രേമനും സംഘവും പിടികൂടിയത്. തിങ്കാളാഴ്ച വൈകിട്ട് 4.40 ന് പ്രതിയുടെ മഡിയനിലെ അഷറഫ് സ്റ്റോറില്‍ മൂന്നു പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ച 645 നിരോധിതപുകയില ഉല്‍പന്നങ്ങളാണ് പിടികൂടി പോലീസ് കേസെടുത്തത്.

 

error: Content is protected !!