local news

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ വയറുകള്‍ മോഷ്ടിച്ചു

കാഞ്ഞങ്ങാട്: നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന വീട്ടില്‍ നിന്നും 1,50,000 രൂപയോളം വിലവരുന്ന വയറിംഗ് ചെയ്തു വെച്ചിരുന്ന വയറുകള്‍ മുറിച്ചെടുത്ത് മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഉപ്പിലക്കൈ ഏഴാം ത്തോട് സ്വദേശി അനില്‍കുമാറിന്റെ നിര്‍മ്മാണം നടക്കുന്നവീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 14 നും 15 നുമിടയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വീട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!