local news

കരിന്തളം സ്വദേശി തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു

കരിന്തളം: കരിന്തളം സ്വദേശിയായ യുവാവിനെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. കരിന്തളം മുക്കട കുണ്ടൂരിലെ കെ. ഉണ്ണി -എന്‍ കെ ലീല ദമ്പതികളുടെ മകന്‍ എന്‍ കെ വൈഷ്ണവ് ( 27) നെയാണ് ഇന്നലെ രാത്രി തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍ എന്‍ കെ വൈശാഖ് . തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് 2.30 മണിയോടെ കുണ്ടൂര്‍ ഓഫീസിലും എന്‍ കെ രാജന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം കൊണ്ടോടി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

 

error: Content is protected !!