ബല്ലത്ത് ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്രത്തില്‍ കൊടിമര നിര്‍മ്മാണം: 51 അംഗ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞങ്ങാട്: ബല്ലത്ത് ശ്രീ ബല്ലത്തപ്പന്‍ (മഹാവിഷ്ണു) ക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 51 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികള്‍ : മാനവര്‍മ്മ രാജ, കെ .വേണുഗോപാലന്‍ നമ്പ്യാര്‍, വി. കൃഷ്ണന്‍ മാസ്റ്റര്‍, പി.
കൃഷ്ണന്‍ നായര്‍, ഭാരവാഹികള്‍ :പി.വേണുഗോപാലന്‍ നായര്‍, എം.നാരായണന്‍ (ചെയര്‍മാന്‍), കണ്ണന്‍ പുല്ലാക്കൊടി
(വൈസ് ചെയര്‍മാന്‍), സുകുമാരന്‍ കൂക്കള്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ കെ . അരുണ്‍കുമാര്‍ ജനറല്‍ കണ്‍വീനര്‍),
പി കെ.കൃഷ്ണന്‍ വടക്കേവളപ്പ്, ഗംഗാധരന്‍ ( ജോയിന്റ് കണ്‍വീനര്‍മാര്‍), സി.ചന്ദ്രന്‍ (ട്രഷറര്‍). പ്രവാസി കമ്മിറ്റി
കണ്ണ പൊതുവാള്‍ തമ്പാന്‍ (ചെയര്‍മാന്‍), -ഗിരീഷ് പാറക്കാട്ട്* – (വൈസ് ചെയര്‍മാന്‍), കണ്ണന്‍ പുല്ലാക്കൊടി, കെ.കെ. അരുണ്‍കുമാര്‍(ജോയിന്റ് കണ്‍വീനര്‍), കൊടിമര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നല്‍കും.

