local news

40 ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചതിന് ഡോക്ടേഴ്‌സ് ഹോസ്പിറ്റല്‍ ഉടമക്കെതിരെ കേസ്

കാസര്‍കോട്: 40 ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉ പകരണങ്ങളും സാമഗ്രികളും വാങ്ങി പണം നല്‍കാതെ വ ഞ്ചിച്ചുവെന്ന പരാതിയില്‍ കൂ മ്പള പോലീസ് കേസെടുത്തു. കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന റിന്‍ മാര്‍ക്കറ്റിംഗ് ആന്റ് സര്‍വീസ് ഉടമ വെട്ടിയന്‍ ഗോകുല്‍രാജിന്റെ പരാതിയില്‍ മുഹമ്മദ് സാഹിര്‍, ഡോ. അലി കെ.പി, ഡോ. തസ്‌നീഹ നര്‍ഗീസ്, ഡോ. ആയിഷത്ത് ശംസീറ, ജബ് ഷീര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്. 2022 ഫെബ്രുവരി 22 മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ മെഡിക്കല്‍ സ്ഥാ പനങ്ങളിലേക്ക് മെഡിക്കല്‍ ഉ പകരണങ്ങളും സാമഗ്രികളും വാങ്ങിയ വകയിലുള്ള 39,98,050 രൂപ ഇതുവരെയായി നല്‍കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

 

 

error: Content is protected !!