കാഞ്ഞങ്ങാട് കാരാട്ട് തറവാട് മൂവാണ്ട് കളിയാട്ടം : നിധിശേഖരണത്തിന് തുടക്കമായി
കാഞ്ഞങ്ങാട്: കാരാട്ട് തറവാട്ടില്‍ മൂവാണ്ട് കളിയാട്ടത്തിനുള്ള നാള് കുറിച്ചു. ഡിസംബര്‍ 27 നും 28നുമാണ് കളിയാട്ടം നടക്കുന്നത്. കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. കളിയാട്ടത്തിന്റെ ഭാഗമായി നിധി ശേഖരണത്തിനും തുടക്കമായി. ലാലൂര്‍ നേരംകാണാതടുക്കം കല്യാണി ആദ്യ തുക സമര്‍പ്പിച്ചു. ആഘോഷ കമ്മിറ്റി ചെയര്മാന് എ ടി ശശി തുക ഏറ്റുവാങ്ങി. മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ആരാധനാ മൂര്‍ത്തിയായ ദണ്ഡ്യങ്ങാനത്ത് ഭഗവതി , വിഷ്ണുമൂര്‍ത്തി , ചെറിയ ഭഗവതി , ഗുരുദൈവം , അന്തിയുറങ്ങും ഭൂതം , പൊട്ടന് തെയ്യം , രക്തചാമുണ്ഡി , ഗുളികന്
എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ലക്ഷ്മണന് കുശാല്‍നഗര്‍ , അശോകന് തോയമ്മല്‍ , കെ വി കൃഷ്ണന് മുറിയനാവി , ദാമോദരന്‍ കണ്ടത്തില്‍ , ചന്ദ്രന് ഞാണിക്കടവ് , കൃഷ്ണന് മന്ന്യോട്ട് , ടി പി കുഞ്ഞിക്കണ്ണന് വെള്ളിക്കോത്ത് , കുട്ട്യന്‍ അരയി , ബാലന് നെല്ലിക്കാട്ട് , സുനില്‍കുമാര്‍ മേലാങ്കോട്ട് , ബേബി അച്യുതന് പുല്ലൂര്‍ , കാര്‍ത്യായനി പൂച്ചക്കാട് , മധു മന്യോട്ട് , അശോകന് മഡിയന്‍ , ബൈജു അതിയാമ്പൂര് , പ്രകാശന് കിഴക്കുംകര എന്നിവര്‍ സംസാരിച്ചു.

