കിഴക്കുംകര തിരുമുല്‍ക്കാഴ്ച ഫണ്ട് ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: 2027 ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ വിവിധ ആഘോഷ പരിപാടികളുടെ നടക്കുന്ന കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കിഴക്കുംകര തിരുമല്‍കാഴ്ച സമര്‍പ്പണവും അനുബന്ധ പരിപാടികളും പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിനും വിജയിപ്പിക്കുന്നതിനുമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ദേവസ്ഥാനത്ത് വച്ച് നടന്നു. കിഴക്കുംകര വലിയ വളപ്പ് റോഡ് കെ സുകുമാരന്റെ സ്മരണയ്ക്കായി ഭാര്യ സാവിത്രി ആദ്യ ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്ഥാനം കാരണവര്‍ വി വി രാമകൃഷ്ണന്‍ കാരണവര്‍ ഫണ്ട് ഏറ്റുവാങ്ങി. പ്രശസ്ത സിനിമ സീരിയല്‍ താരവും മറിമായം ഫെയിമുമായ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഒത്തുചേരലിന് വേദിയാകുന്ന അദ്ധ്യാത്മിക കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളാണ് ക്ഷേത്ര ആഘോഷ പരിപാടികള്‍ എന്നും ഉണ്ണിരാജ് പറഞ്ഞു. കാഴ്ച ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ എ.കെ.സ്റ്റീല്‍ അധ്യക്ഷത വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് ബൈജു അതിയാമ്പൂര്‍, വെള്ളിക്കോത്ത് ഭഗവതികാവ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി ചന്ദ്രന്‍ മണ്ണടി, ക്ഷേത്രം ജനറല്‍ സെക്രട്ടറി എം. സതീശന്‍ , പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം സേവാസമിതി ജനറല്‍ സെക്രട്ടറി കെ. വിശ്വനാഥന്‍, എ.എസ്. ഐ രതീഷ് ചന്ദ്രന്‍ കുറ്റിയാട്ട്, ടി.വി. കറുത്തുഞ്ഞി, പി.ബി. സഞ്ജു,ബി.ചെറുകുഞ്ഞി,തമ്പാന്‍ തോട്ടത്തില്‍, ടി.വി. ഗോപി, കെ. മീന എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം കാഴ്ച ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി. നാരായണന്‍ സ്വാഗതവും കാഴ്ച ആഘോഷ കമ്മിറ്റി കണ്‍വീനര്‍ മോഹനന്‍ കണ്ടത്തില്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ ദേവസ്ഥാനം സ്ഥാനികരും ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സംബന്ധിച്ചു.

