local news

ആറ് വയസുകാരന്‍ ആര്‍ദ്രവിന് ജീവിതം തിരികെ നല്‍കാന്‍ കൈകോര്‍ക്കാം

പെരിയ: ജീവനും മരണത്തിനും ഇടയില്‍ ആറ് വയസിന്റെ നിഷ്‌കളങ്കതയുമായി ഒരു കുഞ്ഞ്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പെരിയോക്കിയിലെ വിജയന്റെയും അനുഷയുടെയും മകന്‍ ആര്‍ദ്രവ് ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ലക്ഷങ്ങള്‍ ഇതിനകം ചെലവാക്കി കഴിഞ്ഞു. കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് അച്ഛന്‍ വിജയന്‍ മകന് വേണ്ടി ഇതുവരെ പൊരുതി. ഇനി വൃക്ക മാറ്റിവെക്കുക എന്നതാണ് ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 25 ലക്ഷം രൂപയോളം വേണം. ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. ആ കുഞ്ഞിന്റെ ജീവന് വേണ്ടി നമുക്ക് ഒന്നിക്കാം. അവന്റെ ചിരി തിരികെ കൊണ്ടുവരാന്‍ നമുക്ക് കൈകോര്‍ക്കാം. ഇതിനായി ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍ (ചെയര്‍മാന്‍), പുല്ലൂര്‍-പെരിയ പ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത (വൈസ് ചെയര്‍മാന്‍) രാഗേഷ് പെരിയ (വര്‍ക്കിംഗ് ചെയര്‍മാന്‍), സി.കെ. അരവിന്ദാക്ഷന്‍ (ജനറല്‍ കണ്‍വീനര്‍), വാര്‍ഡ് മെമ്പര്‍ എ.വി.മിനി (കണ്‍വീനര്‍) സി. രാജന്‍ പെരിയ (ജോ. കണ്‍വീനര്‍) പി. ബാലചന്ദ്രന്‍ നായര്‍ (ട്രഷറര്‍) എന്നിവരുടെ വിപുലമായചികിത്സ സഹായ കമ്മിറ്റി പ്രവര്‍ത്തിച്ച വരികയാണ്.

സഹായം അയക്കേണ്ട വിവരങ്ങള്‍:
Account No: 40442101073580
IFSC: KLGB0040442
Name: Aadharv Chikilsa Sahaya Committee
Bank: Kerala Gramin Bank, Periya Branch
9961069597
9447441389

 

error: Content is protected !!