പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്ക്കാരം റഹ്മാന് തായിലങ്ങാടിക്ക്
കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവ്, മാധ്യമ പ്രവര്ത്തകന്, അധ്യാപകന്, മത വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവര്ത്ത പ്രവര്ത്തകന്, ജനപ്രതിനിധി. പ്രഭാഷകന്‍ തുടങ്ങി എല്ലാ മേഖലകളിലും കൈ യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മയ്ക്കായി രൂപികൃതമായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക ചീഫ് സബ് എഡിറ്ററും ജില്ലാ ബ്യൂ റോ ചീഫുമായിരുന്ന റഹ്മാന് തായിലങ്ങാടി നല്കാന് തീരുമാനിച്ചതായി ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസ മ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 20ന് കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അവാര്‍ഡ് സമര്‍പ്പിക്കും. മുസ്ലിംലീഗ് ജില്ലാ ഷാജി ഭാരവാഹികളുള്‍പ്പെടെ നേതാക്കളും ഫൗണ്ടേഷന് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും. 10001 രൂപയും പ്രശംസ പത്രവും ശില്പവുമാണ് പുരസ്കാരം. തുടര്‍ന്ന് എല്ലാ വര്‍ഷവും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ക്ക് പൂരസ്കാരം നല്‍കും പി മുഹമ്മദ് കുഞ്ഞി മാസ്റ്ററു ടെ പേരില്‍ അനുസ്മരണ സ മ്മേളനവും വര്‍ഷം തോറും നടത്തും. റഹ്മാന് തായിലങ്ങാടി പ്രഭാഷകന്‍, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനാണ്. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ബ്യാരി അക്കാദമിയും കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പും ആദരിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ, മക്കള്‍: ആയിശത്ത് രോഷ്നി ബാനു, അബ്ദുല്‍ ജവാദ്, നീലോഫര്‍ ബാനു, നൗഫല്‍ പത്ര സമ്മേളനത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യേറ്റംഗം ബഷീര്‍ വെള്ളി ക്കോത്ത്, മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റും ഫൗ ണ്ടേഷന് ചെയര്‍മാനുമായ കെ മുഹമ്മദ് കുഞ്ഞി, ഫൗണ്ടേഷന് ജന.സെക്രട്ടറി ടി മുഹമ്മദ് അസ്ലം, ട്രഷറര്‍ എം.ബി.എം അഷ്റഫ്, എക്സിക്യൂട്ടിവ് അംഗം ഫസലുറഹ്മാന് ഏ.എം എന്നിവര്‍ സംബന്ധിച്ചു.

