ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു; ഉദയകുന്നിലെ വി. പ്രശാന്ത് ആണ് മരിച്ചത്
മാവുങ്കാല്‍ :നാലുമാസം മുമ്പ് ഗള്‍ഫില്‍ നാട്ടിലെത്തിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. ഉദയകുന്ന് ഝാന്‍സി ക്ലബ്ബിന് സമീപം താമസിക്കുന്ന വി. പ്രശാന്ത് (44) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ചിണ്ടന്റെയും നാരായണിയുടെയും മകനാണ്. സഹോദരന്‍: പ്രകാശന്‍ (ആര്‍മി).

