local news

കെ.എസ് എസ്. പി.യു. കേരള പിറവി / മാതൃഭാഷാ ദിനാചരണം നടത്തി

കാഞ്ഞങ്ങാട്: കേരള സംസ്ഥാന രൂപീകരണത്തിന്റെ 70 ആം വാര്‍ഷികവും മാതൃഭാഷാ ദിനവും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാഞ്ഞങ്ങാട് പെന്‍ഷന്‍ ഭവനില്‍ ആഘോഷിച്ചു. കെ. എസ് എസ്. പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു.
എതിര്‍ ദിശ മാസിക പത്രാധിപര്‍ എതിര്‍ ദിശ സുരേഷ് , ആകാശവാണി റിട്ട. ഡയറക്ടര്‍ ഡോ. വസന്തകുമാര്‍ പെര്‍ള എന്നിവര്‍ പ്രഭാഷണം നടത്തി . ജില്ലാ പ്രസിഡന്റ് കെ. ജയറാം പ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എസ്. ഗോപാല കൃഷണന്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ
പി രാമചന്ദ്രന്‍ മാസ്റ്റര്‍, പി. സി. പ്രസന്ന ടീച്ചര്‍, പി.വി ശ്രീധരന്‍ , എം. സി ശേഖരന്‍ നമ്പ്യാര്‍ , ഷീനപ്പ പൂജാരി കെ. നിര്‍മല എന്നാവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!