അണ്ടര്‍ 19 , സീനിയര്‍ ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 15ന്; ജില്ലാ വടംവലി അസോസിയേഷനും വട്ടംതട്ട എകെജിസ്മാരകവായനശാല ഗ്രന്ഥാലയവും സംയുക്തമായിട്ടാണ് മല്‍സരം സംഘടിപ്പിക്കുന്നത്
കുറ്റിക്കോല്‍ : ജില്ലാ വടംവലി അസോസിയേഷനും വട്ടംതട്ട എകെജിസ്മാരകവായനശാല ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടര്‍ 19 , സീനിയര്‍ ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 15ന് ബേത്തൂര്‍ പാറ ജി എച്ച് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.പരിപാടി വിജയത്തിനുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു. വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാബു കോട്ടപ്പാറ ഉദ്ഘാടനം ചെയ്തു. പ്ലെയേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിപ്രസിഡന്റ് ശിവപ്രസാദ് ബേത്തൂര്‍പാറ അധ്യക്ഷനായി. ജൂനിയര്‍ അണ്ടര്‍19
?ആണ്‍കുട്ടികള്‍: 560 കി.ഗ്രാം, ?പെണ്‍കുട്ടികള്‍: 460 കി.ഗ്രാം, മിക്‌സഡ്: 540 കി.ഗ്രാം, സീനിയര്‍:
?പുരുഷന്മാര്‍: 640 കി.ഗ്രാം, വനിതകള്‍ 500 കി.ഗ്രാം വിഭാഗത്തിലാണ് മല്‍സരം നടക്കുന്നത്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് രതീഷ് കല്ലാട്ട്, കെ.അശോകന്‍ മാസ്റ്റര്‍ ബേത്തൂര്‍ പാറ ,മണികണ്ഠന്‍ ബേത്തൂര്‍ പാറ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രഭാകരന്‍ ഒയോലംസ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബേഡടുക്ക ഗ്രാമപഞ്ചായത്ത് അംഗം രാജീവ് നാഥ് പി ടി എ പ്രസിഡന്റ് മണികണ്ഠന്‍ ബേത്തൂര്‍ പാറ, എസ് എം സി ചെയര്‍മാന്‍ സുധീഷ് (രക്ഷാധികാരിമാര്‍), രതീഷ് കല്ലാട്ട്, (ചെയര്‍മാന്‍), ശിവപ്രസാദ് ബേത്തൂര്‍ പാറ (വര്‍ക്കിംഗ് ചെയര്‍മാന്‍), സച്ചിന്‍ ബേത്തൂര്‍ പാറ ,രതീഷ് വട്ടംതട്ട (വൈസ് ചെയര്‍മാന്‍മാര്‍) ജി എച്ച് എസ് ബേത്തൂര്‍ പാറ ഹെഡ്മാസ്റ്റര്‍ കെ.അശോകന്‍, (ജനറല്‍ കണ്‍വീനര്‍), കൃഷ്ണറാം വട്ടംതട്ടം (കണ്‍വീനര്‍), സ്വരാജ് പായങ്ങാട് അന്‍വിത്ത് അമ(ജോയിന്‍ കണ്‍വീനര്‍മാര്‍), പ്രമോദ് കുമാര്‍ ഒയോലം, അനുരാഗ് ഓയോലം, രതീഷ് ബേത്തൂര്‍ പാറ ,സുരഭി ഓയോലം, പ്രസീത ഓയോലം (സോഷ്യല്‍ മീഡിയ )എന്നിവരെ തിരഞ്ഞെടുത്തു.ടീമുകള്‍ നവംബര്‍ 12ന് മുമ്പായി റേഷന്‍ ചെയ്യുക ഫോണ്‍:81388170 24, 9446252718.

