നാദക്കോട്ട് ഭഗവതി ക്ഷേത്രം പുത്തരി ആഘോഷവും നാദക്കോട്ടമ്മ സംഗീത ആല്‍ബത്തിന്റെ പ്രകാശനവും നടന്നു
കാഞ്ഞങ്ങാട് പുരാതനവും ആചാര പെരുമയാല്‍ സമ്പന്നവും ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രാത്സവങ്ങള് മികച്ച പങ്കാളിത്തത്തില്‍ നടക്കുന്ന മടിക്കൈ ഏച്ചിക്കാനം നാദക്കോട്ട് കഴകം ഭഗവതിക്ഷേത്രത്തിലെ ഇ
വര്‍ഷത്തെ പുത്തരിഉത്സവം നിരവതി ചടങ്ങുകളുടെ നടന്നു. അതോടെപ്പം അടുത്ത ഒരു വര്‍ഷത്തേക്ക് ക്ഷേത്ര ആചാര ചടങ്ങുകള്‍ നടത്തുന്നതിനുള്ളചുമതല ഏറ്റെടുക്കുന്ന കാല്വരകാരുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങും നടന്നു. ക്ഷേത്രം അന്തിത്തിരിയന് പുലിക്കോടന് രാഘവന്റെ മുഖ്യ കാര്‍മികത്വത്തില്‍ രമേശന് പനക്കൂല് , പ്രകാശന് കോതോര്‍മ്പന്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു തുടര്‍ന്ന് ക്ഷേത്രം പ്രവാസി കൂട്ടായ്മ നിര്‍മ്മാണ നിര്‍വഹണ നിര്‍വഹിച്ച അനില്‍ കാഞ്ഞിരേക്കാള് രചനയും കെ കെ ശ്രീ പിലിക്കോട് സാങ്കേതിക സംഗീതവും ശ്രീപാല് ജയന് ഡിടിപിയും നിര്‍വഹിച്ച നാദക്കോട്ടമ്മ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും നടന്നു. ക്ഷേത്രം അന്തിത്തിരിയന് പുലിക്കോടന് രാഘവന് ക്ഷേത്രം രക്ഷാധികാരി പനക്കൂല് കൃഷ്ണന് നല്കി ആല്‍ബം പ്രകാശനം ചെയ്തു.ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രന് അരീക്കര അധ്യക്ഷനായി.ക്ഷേത്രം ആചാര സ്ഥാനികരായ പി നാരായണന് പെരിയടത്ത് സുകുമാരന്‍ അടുക്കത്ത് ശശിനീട്ടടുക്കന് സെക്രട്ടറി വി വി ഗംഗാധരന് ട്രഷറര്‍ സതീഷ് പുലിക്കോടന് എ.നാരായണന് ബാലന് അടമ്പില്‍ എന്നിവര്‍ സംബന്ധിച്ചു തുടര്‍ന്ന് ക്ഷേത്ര തിരുനടയില്‍ ഉത്തരകേരളത്തിലെ അപൂര്‍വമായി നടക്കുന്ന പുത്തരി ഭക്ഷണ വിതരണവും നടന്നു

