local news

കലയുടെ വസന്തത്തിന് തിരിതെളിഞ്ഞു; ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് പ്രൗഢഗംഭീര തുടക്കം

അമ്പലത്തറ: കലയുടെ വസന്തത്തിന് അമ്പലത്തറയില്‍ തിരിതെളിഞ്ഞു. 65-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ പ്രൗഢഗംഭീര തുടക്കം.
ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സി.കെ. സബിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ കലോത്സവ സുവനീര്‍ പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് കെ.എന്‍. പ്രശാന്ത് സുവനീര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാഹുല്‍ എ. രാജ് പ്രതിഭകള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, ബ്ലോക്ക് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, കെ.വി. ശ്രീജിത്ത്, സുനിത, ഹോസ്ദുര്‍ഗ് എ.ഇ.ഒ കെ. സുരേന്ദ്രന്‍, ഹോസ്ദുര്‍ഗ് ബി.പി.സി നികേഷ് മാടായി, പി.ടി.എ പ്രസിഡന്റ് പി. ജയകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എന്‍. മനോജ് കുമാര്‍, നാരായണന്‍ അമ്പലത്തറ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് രാജന്‍ മീങ്ങോത്ത് , കുമാരി ദേവനന്ദ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി. രാജേഷ് മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സ്‌കറിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച സ്വാഗത ഗാനാലാപനവും നൃത്തശില്‍പവും ശ്രദ്ധേയമായി. വേണുഗോപാല്‍ ചുണ്ണംകുളം ഗാനരചനയും ഉണ്ണികൃഷ്ണന്‍ വീണാലയം സംഗീതവും സന്ധ്യ കലിഗ നൃത്തസംവിധാനവും നിര്‍വഹിച്ചു. 12 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5400 ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നാളെ (ബുധന്‍) വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍.എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സവിത (ഡി.ഡി ഇന്‍ ചാര്‍ജ്) സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

error: Content is protected !!