കര്‍ഷക ക്ഷേമത്തിനും കാര്‍ഷിക പുരോഗതിക്കും കൂട്ടായ്മ ശക്തിപ്പെടുത്തണം : സി മുഹമ്മദ് കുഞ്ഞി
കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ രണ്ടായിരം കര്‍ഷക സംഗമം പരിപാടിയുടെ ഭാഗമായി സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബാവനഗറിലെ എന്‍.എ. ഉമ്മറിന്റെ വസതിയില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍, കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത, കൃഷിച്ചെലവുകളുടെ വര്‍ധനവ്, കര്‍ഷക ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചയായി. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നതിനും കൂട്ടായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം മുനിസിപ്പല്‍ പ്രസിഡന്റ് മുത്തലിബ് കൂളിയങ്കാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് കുഞ്ഞിക്കും കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. മുഹമ്മദ് കുഞ്ഞിക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പാലാട്ട് ഇബ്രാഹിം, സെക്രട്ടറി അബൂബക്കര്‍ ചിത്താരി, മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഷംസു ആവിയില്‍, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.എസ്. ഹമീദ് ഹാജി, സി.എച്ച്. കാസിം, സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം സെക്രട്ടറി സി.ബി. സലീം, ട്രഷറര്‍ എ. അബ്ദുള്ള ഹാജി, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ ഖദീജ ഹമീദ്, ആയിഷ ഫര്‍സാന, മുനിസിപ്പല്‍ പ്രസിഡന്റ് റഹ്‌മത്ത് മജീദ്, ഷംസുദ്ദീന്‍ കുശാല്‍നഗര്‍, ഗഫൂര്‍ മുറിയാനാവി, അബ്ദുള്ള ഹാജി, പി.എം. ഫാത്തിമ, മറിയം, മുബീന ഖദീജ, ഖൈറുന്നിസ, നൗഷിബ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരുടെ ഐക്യവും അവകാശ സംരക്ഷണവും കാര്‍ഷിക മേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സംഗമം ചൂണ്ടിക്കാട്ടി.

