ഏഴാംമൈല്‍ കായലടുക്കം നാടയ് മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ടം : ആഘോഷക്കമ്മിറ്റി രൂപീകരണവും,ലോഗോ പ്രകാശനവും നടന്നു
ഏഴാംമൈല്‍: കായലടുക്കം നാടയ് മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം 2027 ഫെബ്രുവരി 27, 28 തിയ്യതികളില്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷക്കമ്മിറ്റി രൂപീകരണ യോഗവും, നാടയ് മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്റെ ലോഗോ പ്രകാശന കര്‍മ്മവും നടന്നു.
ദേവസ്ഥാനത്ത് വെച്ച് നടന്നു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായി പി.പ്രഭാകരന്‍ നായര്‍ (ചെയര്‍മാന്‍),
കരുണാകരന്‍ ഏളാടി (വൈസ് ചെയര്‍മാന്‍), വി.നാരായണന്‍ വേട്ടുവങ്ങാനം (കണ്‍വീനര്‍), കെ.ബാലചന്ദ്രന്‍ (ജോയിന്റ് കണ്‍വീനര്‍), കെ. കെ. ചന്ദ്രന്‍ കായലടുക്കം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ലോഗോ പ്രകാശനകര്‍മ്മം ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി. പ്രഭാകരന്‍ നായര്‍ നിര്‍വ്വഹിച്ചു.

