local news

പാലക്കാട്ട് കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ തിരുമുറ്റം ,നടപ്പാത സമര്‍പ്പണവും കാലിച്ചാന്‍ തെയ്യം കെട്ടും നടന്നു

ചീര്‍മ്മക്കാവ് : പാലക്കാട്ട് കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കുറുംബാ മാതൃസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തിരുമുറ്റവും നടപ്പാതയും ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു.
ക്ഷേത്ര സ്ഥാനികന്‍മാരായ തമ്പാന്‍ വെളിച്ചപ്പാട്, ശ്രീധരന്‍ ചാളക്കടവ് , ഉമേശന്‍, അശോകന്‍ ചൂട്ടുവം എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് സമര്‍പ്പണം നടത്തിയത്. ക്ഷേത്ര കമിറ്റി പ്രസിഡന്റ് കെ. വി. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
ജന: സെക്രട്ടറി കുണ്ടേന്‍ വയല്‍ നാരായണന്‍, മാതൃസമിതി സെക്രട്ടറി ലീലാ സുന്ദരന്‍, സതി വേണുഎന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായും സുഗമമായും ദര്‍ശനം നടത്തുന്നതിനും ക്ഷേത്രപരിസരത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാതൃസമിതി നടത്തിയ ഈ പ്രവര്‍ത്തനം ശ്രദ്ധേയമായി. ക്ഷേത്രത്തിന്റെ : പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്നതിനൊപ്പം ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാതൃസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം ശ്രദ്ധേയമാകുന്നത്. സമര്‍പ്പണച്ചടങ്ങിനുശേഷം ക്ഷേത്രത്തില്‍ കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തി. തെയ്യം ദര്‍ശിക്കുന്നതിനും ചടങ്ങുകളില്‍ പങ്കുചേരുന്നതിനുമായി നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി.

error: Content is protected !!