local news

തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക: അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് അസോസിയേഷന്‍; കാഞ്ഞങ്ങാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ കുശവന്‍കുന്ന് റോട്ടറി ഹാളില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി വി തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അലുമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും, പുതിയ നിയമപ്രകാരം ഹൈവേയില്‍ നിന്നും ഷോപ്പുകളുടെ ദൂരപരിധി 70 മീറ്ററില്‍ നിന്നും മുന്‍പ് ഉണ്ടായിരുന്നത് പോലെ 30 മീറ്ററായി നിലനിര്‍ത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തി ലൈസന്‍സ് ഉള്ള ഷോപ്പ് ഉടമകള്‍ക്ക്മാര്‍ക്ക് മാത്രം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും. നിര്‍മ്മാണ സാമഗ്രഹികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 8 യൂണിറ്റുകളിലെ പ്രതിനിധികള്‍ പങ്കെടുത്ത് മാവുങ്കാല്‍ കുശവന്‍കുന്ന് റോട്ടറി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി വി തുളസി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ വി ഹരികൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡണ്ട് പി വി മുരളി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വരെയും മത്സര പരീക്ഷാ വിജയികളെയും അനുമോദിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ വി സുഗതന്‍ കുടുംബ സഹായ ഫണ്ട് കൈമാറി.ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പവിത്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ദിനേശന്‍ സംഘടനാ റിപ്പോര്‍ട്ടും, ബ്ലോക്ക് സെക്രട്ടറി വി പി വിജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ കെ അശോകന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ വി സുഗതന്‍, ജില്ലാ പ്രസിഡണ്ട് എം സന്തോഷ് കുമാര്‍, ജില്ലാ , ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പി ബാലകൃഷ്ണന്‍,യു ആര്‍ സുരേഷ്, ജില്ലാ ജോയിന്‍ സെക്രട്ടറി ഉദയന്‍ കുണ്ടംകുഴി, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി പി വിജിത്ത് സ്വാഗതവും ബ്ലോക്ക് ജോയിന്‍ സെക്രട്ടറി കെ പി അജയന്‍ നന്ദിയും പറഞ്ഞു. പതാക ഉയര്‍ത്തല്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയ അനുബന്ധ ചടങ്ങുകളും നടന്നു.

error: Content is protected !!