ശിഖയും നിദയും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാന തല മത്സരത്തിലേക്ക്
കാഞ്ഞങ്ങാട്: മുപ്പത്തി രണ്ടാമത് ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേലാങ്കോട്
ജി യു പി സ്‌കൂളില്‍ വച്ച് നടന്ന പ്രോജക്ട് അവതരണം ജില്ലാതല മത്സരത്തില്‍ ജി വി എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനികളായ ശിഖ എം, നിദ ഫാത്തിമ എം കെ എന്നീ കുട്ടികള്‍ അവതരിപ്പിച്ച പ്രൊജക്റ്റ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞങ്ങാട് സൗത്ത് പ്രദേശത്തെ മുണ്ടത്തോട്, പനങ്കാവ്, അരയി എന്നിവിടങ്ങളിലെ പുഴയോരത്തും, തോട്ടിന്‍ കരയിലും, വയല്‍ക്കരയിലും മുന്‍പ് ധാരാളമായുണ്ടായിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കൈത ചെടികളുടെ പാരിസ്ഥിതിക, സംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് ഈ അംഗീകാരം. സ്‌കൂളിലെ ബയോളജി അധ്യാപിക ബീന. കെ ആണ് ഗൈഡ് ടീച്ചര്‍. ബീന റ്റീച്ചര്‍ ഇത് അഞ്ചാം തവണയാണ് സംസ്ഥാന തല മത്സരത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്. ഹൈസ്‌കൂള്‍ അധ്യാപികയായ ബീന റ്റീച്ചര്‍ക്ക് ഹയര്‍ സെക്കന്ററി അധ്യാപികയായി സ്ഥാനകയറ്റം ലഭിച്ചിടുണ്ട്

