12-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 7, 8 തീയതികളില്‍; കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: കാസര്‍കോട് സ്പോര്‍ട്സ് കരാട്ടെ അസോസിയേഷന് സംഘടിപ്പിക്കുന്ന 12-ാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ മാസം 7, 8 തിയതികളിലായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്ത്താസമരത്തില് അറിയിച്ചു. മുനിസിപ്പല്‍ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്പോര്‍ട്സ് കൗണ്സിലിന്റെയുംഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ നടത്തുന്ന മത്സരത്തില്‍ ജില്ലാ അസോസിയേഷന്റെ അംഗീകാരമുള്ള ക്ലബ്ബുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ജൂനിയര്‍, സബ്ജൂനിയര്, കേഡറ്റ്, ജൂനിയര്‍, അണ്ടര്‍ 21, സീനിയര്‍ വിഭാഗങ്ങളിലായി ‘124’ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മാത്യു ജോസ്, കെ സി . സെബാസ്റ്റ്യന്‍,കെഎം കണ്ണന്,എ കെ രാജേഷ്,കെ ജെ സുനില്‍,രാജേഷ് നായര്‍,എസ് പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

