local news

ആടിയും പാടിയും ബേക്കലിന്റെ തീരത്ത് വയോജനസംഗമമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞങ്ങാട് :ലോക വായോജനദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്‍മാരെ ചേര്‍ത്ത് നിര്‍ത്തി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വയോജന സംഗമം നടത്തി. പാടിയും പറഞ്ഞും സ്‌നേഹ സൗഹൃദങ്ങള്‍ പങ്ക് വെച്ചും രാവിലെ 10 മണി മുതല്‍ വൈകുന്നേരം വരെ നടന്ന സംഗമത്തില്‍ 115 ആളുകള്‍ പങ്കെടുത്തു. ബേക്കല്‍ ഡിവൈഎസ്പി കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത അധ്യക്ഷത വഹിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി കെ മഞ്ജിഷ, ജയശ്രീ എം വി, വാര്‍ഡ് മെമ്പര്‍ ബീഫാത്തിമാ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹനീഫ പി എച്ച് സ്വാഗതവും കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ കെ ജെ സായാഹ്ന നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പഞ്ചായത്തുകളിലെ
മെമ്പര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ ആളുകള്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.ഫോക്ലോര്‍ അക്കാദമിക് അവാര്‍ഡ് ജേതാവും നാടന്‍പാട്ട് കലാകാരനുമായ സുഭാഷ് അറുകരയുടെ ആടിയും പാടിയും പേരിലുള്ള നാടന്‍പ്പാട്ടും മുതിര്‍ന്ന അംഗങ്ങളുടെ വിവിധ കലാപരിപാടികളും വിനോദ സഞ്ചാര കേന്ദ്രത്തിലെ സന്ദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടന്നു

 

error: Content is protected !!