local news

സ്റ്റേഷനില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍

 

ചെറുവത്തൂര്‍: സ്റ്റേഷനില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വിറ്റെന്ന പരാതിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ചന്തേര സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബേള നീര്‍ച്ചാല്‍ സ്വദേശി ബൈജു (41) വിനെതിരെയാണ് എസ്.ഐ. വിഷ്ണു എസ്. നായരുടെ പരാതിയില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
വഴിയില്‍ നിന്ന് ലഭിച്ച റെഡ്മി നോട്ട് 9 പ്രോ ഫോണ്‍ ഉടമയ്ക്ക് നല്‍കാന്‍ ഒക്ടോബര്‍ 8 ന് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായിരുന്നു. പാറാവ് മേശയിലെ വലിപ്പില്‍ സൂക്ഷിച്ച ഫോണ്‍ പിന്നീട് കാണാതായി.
അന്വേഷണത്തില്‍ ഫോണ്‍ നീര്‍ച്ചാല്‍ സ്വദേശി മുഹമ്മദ് ആരീസിന്റെ കൈവശം കണ്ടെത്തി. പരിചയക്കാരനായ പോലീസുകാരന്‍ ബൈജു വില്‍പ്പനയ്ക്ക് നല്‍കിയതാണെന്ന് ഇയാള്‍ മൊഴി നല്‍കി. സി.സി.ടി.വി. ദൃശ്യത്തില്‍ ഒക്ടോബര്‍ 12 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു ഫോണ്‍ എടുത്ത് സിം പൊട്ടിച്ച് കളയുന്നത് കണ്ടെത്തി. സ്ഥലത്തു നിന്ന് സിം കാര്‍ഡിന്റെ ഭാഗങ്ങളും കണ്ടെടുത്തു. പോലീസുകാരനെ കോടതി റിമാണ്ട് ചെയ്തു.

 

error: Content is protected !!