കാസര്‍കോട് ജില്ല സീനിയര്‍ പുരുഷ വനിത ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് ചാമ്പ്യഷിപ്പില്‍ നെഹ്രു കോളേജും റെഡ് സ്റ്റാര്‍ ബങ്കളവും ചാമ്പ്യന്‍മാര്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 3 ദിവസമായി കാഞ്ഞങ്ങാട് മിനി ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ല സീനിയര്‍ പുരുഷ വനിത ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് ചാമ്പ്യഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാഞ്ഞങ്ങാട് നെഹറു കോളേജും വനിതാ വിഭാഗത്തില്‍ റെഡ് സ്റ്റാര്‍ ബങ്കളവും ജേതാക്കളായി പുരുഷവിഭാഗത്തില്‍ രണ്ടാം സ്ഥാനം ഷൂട്ടിംഗ് സ്റ്റാര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ് നീലേശ്വരവും മൂന്നാം സ്ഥാനം സ്‌കൈലാര്‍ക്ക് ബാസ്‌കറ്റ്‌ബോള്‍ ക്ലബ്ബ് നീലേശ്വരവും വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നീലേശ്വരം ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ് നീലേശ്വരവും മുനാം സ്ഥാനം ജയ്ഹിന്ദ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും കരസ്ഥമാക്കി. വിജയികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍
വി.വി രമേശന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് മുഖ്യാതിഥിയായി. അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

