State

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രീതക്ക് യാത്രയയപ്പ് നല്‍കി

 

നീലേശ്വരം: ഡല്‍ഹിയില്‍ നടക്കുന്ന 48 മത് വേള്‍ഡ് പഞ്ചഗുസ്തി മത്സരത്തില്‍ രാജ്യത്തിന് വേണ്ട പങ്കെടുക്കുന്ന നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് എസ് എല്‍ സി 84 ബാച്ച് കൂട്ടായ്മയിലെ അംഗം കെ സി പ്രീതയ്ക്ക് സഹപാഠികള്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സേതു ബങ്കളത്തിന്റെ അധ്യക്ഷതയില്‍ അന്തര്‍ദേശീയ അത്‌ലറ്റ് ഇ.ബാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഗണേഷ് കരിങ്ങാട്ട്, എ എം രാജന്‍, മാധവന്‍ അച്ചാംതുരുത്തി, ലക്ഷ്മണന്‍, ചിത്രകലാ ചന്ദ്രന്‍, പി.വി ഗീത, പി വി ലത, രേഖ കാവുട്ടന്‍, സരസ്വതി എന്നിവര്‍ സംസാരിച്ചു. സംഗീതാ മധു സ്വാഗതവും സി കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!