State

വാഹനത്തില്‍ കടത്തിയ 1062.7 ലിറ്റര്‍ വ്യാജ മദ്യവുമായി യുവാവ് പിടിയില്‍

 

കാസര്‍കോട്: വാഹനത്തില്‍ കടത്തി 1062. 7 ലിറ്റര്‍ വ്യാജ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ സി.എച്ച്. സലീമിനെ (37) യാണ് കാസര്‍കോട്എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി .രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്. ആരിക്കാടി ടോള്‍ പ്ലാസ ക്ക് നാഷണല്‍ ഹൈവേയുടെ കിഴക്കുഭാഗം വെച്ചാണ് കെ. എല്‍.13 എഎസ്. 2152 നമ്പര്‍ ബൊലേറോ പിക്കപ്പ് ഇന്‍സുലേറ്റര്‍ വാഹനത്തില്‍കടത്തി കടത്തിക്കൊണ്ടുവന്ന 123 കാര്‍ ബോര്‍ഡുബോക്‌സുകളിലായി സൂക്ഷിച്ച
180 മില്ലിയുടെ 5904 കുപ്പികളിലായി1062.7 ലിറ്റര്‍വ്യാജമദ്യം പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ ഗ്രേഡ്അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ. വി. സുരേഷ് ,പ്രിവന്റീവ് ഓഫീസര്‍ എം എം . പ്രസാദ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. റീന , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, എല്‍.മോഹനകുമാര്‍, പ്രിഷി (സൈബര്‍ സെല്‍ ) ,വിപിന്‍ കുമാര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഡിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!