തൃക്കണ്ണാട് പാറമ്മല്‍ ധര്‍മദൈവം തറവാട്ടില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം കളിയാട്ട ഉത്സവം: ആഘോഷ കമ്മിറ്റിയായി; തൃക്കണ്ണാട് പാറമ്മല്‍ തറവാട് പ്രതിഷ്ഠ കളിയാട്ട ഫണ്ട് സ്വരൂപണം അരവത്ത് ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു

തൃക്കണ്ണാട് : തൃക്കണ്ണാട് പാറമ്മല്‍ ധര്‍മ്മദൈവ തറവാടില്‍ പുനഃപ്രതിഷ്ഠയും കളിയാട്ട ഉത്സവവും ഫെബ്രുവരി 8 മുതല്‍ 10 വരെ നടക്കും. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ടം നടക്കുന്നത്. ക ഇവിടെ പരിപാലിച്ചു വരുന്ന കരിഞ്ചാമുണ്ഡി, പഞ്ചുരുളി, പിലിചാമുണ്ഡി, ആട്ടക്കാരിത്തി, കുറത്തി, കാപ്പാല്‍ത്തി അടക്കം 21 തെയ്യങ്ങളില്‍ 18 തെയ്യങ്ങളും കളിയാട്ട നാളുകളില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാന്‍ അരങ്ങിലെത്തും. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കലും ഫണ്ട് സമാഹരണം അരവത്ത് ശിവരാമന്‍ മേസ്ത്രിയും ഉദ്ഘാടനം ചെയ്തു.
സുധാകരന്‍ കുതിര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ശംഭു ബേക്കല്‍, പി. ജയസന്ധ്യ, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ചന്ദ്രന്‍ ചിറമ്മല്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ് പാറമ്മല്‍, മാതൃസമിതി സെക്രട്ടറി അജിത ചിറമ്മല്‍, ലത ഗംഗാധരന്‍, കെ സുധാകരന്‍,
തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാജന്‍ കോട്ടിക്കുളം , ദേവദാസ് തൃക്കണ്ണാട്, ശ്രീധരന്‍ മലാംകുന്ന്, മധു പണിക്കര്‍ അരവത്ത്, തറവാട് പ്രസിഡണ്ട് ശേഖരന്‍ പാറമ്മല്‍, വൈസ് പ്രസിഡണ്ട് രാജു മേല്‍ബാര എന്നിവര്‍ പ്രസംഗിച്ചു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍:
ശിവരാമന്‍ മേസ്ത്രി ( ചെയര്‍മാന്‍ ),
ശിവപ്രസാദ് പാറമ്മല്‍, പുരുഷോത്തമന്‍ തൃക്കണ്ണാട് ( വൈ. പ്രസി.) , സുധാകരന്‍ കുതിര്‍ (ജ. കണ്‍), ചന്ദ്രന്‍
ചിറമ്മല്‍ (ജോ. കണ്‍), സായി പ്രശാന്ത് മൂലകണ്ടം (ട്രഷ.)

 

error: Content is protected !!