പഴയങ്ങാടി: പഴയങ്ങാടി അടുത്തിലയില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ചവാഹനം നിര്‍ത്താതെ പോയി. അടുത്തില പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കൊയക്കീല്‍ സുലോചന (52 ) യാണ് മരിച്ചത്. ഇന്ന് രാവിലെ 5.30മണിയോടെയാണ് അപകടം. പ്രഭാത സവാരിക്കിടയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന വാഹനം വീട്ടമ്മയെ ഇടിച്ചിട്ട ശേഷം റോഡരികിലെ കൈവരിയും തകര്‍ത്ത് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. സുലോചന വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരിച്ചലിലാണ് അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന നിലയില്‍ 6.15 മണിയോടെ റോഡരികില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഗോപി. മകള്‍: സ്നേഹ. ഉൗ്രശമരുമകന്: ശ്രീജിത്ത് (എം.വി.ഡി. കോഴിക്കോട് ) പഴയങ്ങാടി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത പോലീസ് ഇടിച്ച വാഹനം കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി.
