പ്രായം തളര്‍ത്താത്ത നൃത്ത ചാരുതയുമായി ചിലങ്കയണിഞ്ഞ് ഭാഗ്യലക്ഷ്മി ടീച്ചര്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചു

കാഞ്ഞങ്ങാട്:- നൃത്ത കലകളുടെ ഭാവനയ്ക്കും വാര്‍ദ്ധക്യമില്ല കലയ്ക്ക് മരണമില്ല എന്ന തത്വത്തെ അന്യാര്‍ത്ഥമാക്കി 61 വയസില്‍ ഭാഗ്യലക്ഷ്മി ടീച്ചര്‍ ചിലങ്കയണിഞ്ഞു. 34 വര്‍ഷത്തെ അധ്യാപനജീവിതത്തിനു ശേഷം ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷമുള്ള വിശ്രമജീവിതം പാട്ടിന്റെയും നൃത്തത്തിന്റെയും ലോകത്തിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ് ഏവര്‍ക്കും പ്രിയപ്പെട്ട ഭാഗ്യലക്ഷ്മി ടീച്ചര്‍. സാഹചര്യവും സാമ്പത്തികമായ ബുദ്ധിമുട്ടും കൊണ്ട് കുട്ടിക്കാലം മുതലുള്ള നൃത്ത കലയോടുള്ള ആഗ്രഹമാണ് വിശ്രമ ജീവിതത്തില്‍ അനര്‍ത്ഥമാക്കി ഏവര്‍ക്കും മാതൃകയായി ടീച്ചറുടെ നൃത്ത അരങ്ങേറ്റം..പ്രശസ്ത നൃത്ത അധ്യാപകന്‍ രഘു മാഷിന്റെ മൂന്നുവര്‍ഷത്തെ ശിഷണത്തിലൂടെ ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറ്റം കുറിച്ചത്. നാട്യ രാഗത്തിലുള്ള കീര്‍ത്തനത്തില്‍ പുഷ്പാഞ്ജലി ആവിഷ്‌കാരത്തില്‍ തുടങ്ങി അടവുകളും അഭിനയവും സമന്യയികുന്ന ഭരതനാട്യ കൃഷ്ണ ശബ്ദം വരെ ഇടറാത്ത പദവിന്യാസത്തോടെ അവതരിപ്പിച്ചപ്പോള്‍ കണികള്‍ എഴുന്നന്നേറ്റ് നിന്ന് കൈയ്യടിച്ചു .നിസ്തുലമായ കലയ്ക്ക് അതിരുകളോ വാര്‍ദ്ധിക്കുമോ ഇല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച് തലമുറകളിലുടെയുള്ള അധ്യപനഅനഭവ സമ്പത്തും ചിട്ടയായ ശീഷണവും ജീവിതത്തിലെ കലയോടുള്ള ആത്മാര്‍ത്ഥതയും സമന്വയിച്ചപ്പോള്‍ അത് വേറിട്ട ഒരു അനുഭവമായി. ജീവിതത്തിലും കലയിലും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ജീവിതപങ്കാളി.എന്‍ വി കൃഷ്ണന്റെ പൂര്‍ണ്ണപിന്തുണയിലാണ് കലയില്‍ അരങ്ങേറ്റം കുറിച്ചത്. പരിശീലകന്‍ രഘു മാഷിനോടൊപ്പം വായ്പാട്ട് രാജേഷ് തൃക്കരിപ്പൂര്‍, മൃദംഗം കെ ഗിതേഷ്, വയലിന്‍ പി ഗണരാജ്, വിവരണം ബാലഗോപാലന്‍ വാഴക്കോട് എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു

 

error: Content is protected !!