കോട്ടപ്പാറ: 13 കോടി വോട്ടര്‍മാരെ പുറത്താക്കിയെന്ന പ്രചാരണം കള്ളമാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് വത്സന് തില്ലങ്കേരി പറഞ്ഞു. ആര്‍എസ്എസ് മടിക്കൈ മണ്ഡലം കോട്ടപ്പാറയില്‍ സംഘടിപ്പിച്ച വിജയദശമി ആഘോഷ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമരം നടത്തുന്നവരില്‍ വോട്ട് നഷ്ടപ്പെട്ട ഒരാള്‍ പോലുമുണ്ടോ? ആ 13 കോടിയില്‍ നിന്ന് വോട്ടില്ലാത്ത 10,000 പേരെ എങ്കിലും കാണിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും കാന്‍സര്‍ പോലെ പടര്‍ന്നിരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ വരെ അത് എത്തിയിരുന്നു. ബംഗാളില്‍ നടത്തിയത് വോട്ട് ശുചീകരണമാണ്. വോട്ട് ബാങ്കാക്കാന്‍ ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് വോട്ടും റേഷന്‍ കാര്‍ഡും ഐഡി കാര്‍ഡും നല്കി പൗരന്മാരാക്കി മാറ്റിയവരെയാണ് പുറത്താക്കിയത്. സൈന്യം ആവശ്യപ്പെട്ടിട്ടും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ 60 വര്‍ഷം ഭരണം നടത്തിയവര്‍ക്ക് സാധിച്ചില്ല. ഇന്ന് ഇച്ഛാശക്തിയുള്ള ഭരണകൂടമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം ഇന്ന് ലോകത്തെ നാലാമത്തെ വന്‍ശക്തിയായി മാറിക്കഴിഞ്ഞു. ഭാരതത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ നിരവധി ലോകരാജ്യങ്ങളുണ്ട്. അവര്‍ ഭാരതത്തെ നേതാവായാണ് കാണുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഹിന്ദു ദര്‍ശനമാണ് സംഘം നൂറുവര്‍ഷമായി മുന്നോട്ടുവെക്കുന്നത്. ഈ ജന്മശതാബ്ദിയില്‍ ആന്തരിക കരുത്ത് വര്‍ധിപ്പിച്ച് കൂടുതല്‍ വ്യക്തികളിലേക്കും പ്രദേശങ്ങളിലേക്കും എത്തി ഭാരത മാതാവിന്റെ മക്കളായി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകണമെന്നാണ് സംഘത്തിന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1948 മുതല്‍ നിരവധി നിരോധനങ്ങള്‍ നേരിട്ടിട്ടും ഒരു കെഎസ്ആര്‍ടിസി ബസിനു നേരെ പോലും കല്ലെറിയാതെ നിശബ്ദവും ശക്തവുമായ സമരത്തിലൂടെ അതിജീവിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞു.
റിട്ട. സുബേദാര്‍ മേജര്‍ രാധാകൃഷ്ണന് പെരിയ അധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് കെ. സനല്‍ സംസാരിച്ചു. അമ്പലത്തറയില്‍ നിന്ന് കോട്ടപ്പാറയിലേക്ക് പഥസഞ്ചലനം നടത്തി.
