കാഞ്ഞങ്ങാട്: മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗര്‍ ക്ലബ്ബിന് സമീപത്തെ ജെ. രാഹുല്‍ എന്ന ജൂഡോ രാഹുല്‍ (34) ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്‌തെന്ന ആരോപണത്തില്‍ രാജന്‍, ഭാര്യ മിനി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. രാജനും ഭാര്യയും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡനമെന്നാണ് പരാതി. രാജനാണ് യുവതിയെ രാഹുലിന് പരിചയപ്പെടുത്തിയതെന്നും തുടര്‍ന്ന് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.
