കാഞ്ഞങ്ങാട്: ബസില്‍ കുഴഞ്ഞുവീണ യുവതിയുടെ ജീവന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷിച്ചു. പള്ളിക്കര സ്വദേശിനി കാവ്യ (24) ആണ് ബസില്‍ കുഴഞ്ഞുവീണത്. ബുധനാഴ്ച വൈകീട്ട് 4.30ന് ബന്ധുവിനൊപ്പം കാഞ്ഞങ്ങാട് നിന്ന് പള്ളിക്കരയിലേക്ക് കാഞ്ഞങ്ങാട് – കാസര്‍കോട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. മടിയനില്‍ വെച്ചാണ് യുവതി കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ കണ്ടക്ടര്‍ പി. ബിജുവും ഡ്രൈവര്‍ പി.വി. ഷംസുദ്ദീനും യാത്രക്കാരോട് കാര്യം പറഞ്ഞ് ബസ് തിരിച്ച് അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്കി. ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന് വീട്ടുകാരുടെ നമ്പര്‍ വാങ്ങി ബന്ധുക്കളെ വിളിച്ചുവരുത്തി അവരെ ഏല്‍പ്പിച്ച ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ യാത്രക്കാരും നാട്ടുകാരും ആശുപത്രി അധികൃതരും അഭിനന്ദിച്ചു.
