കരിന്തളം:കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടിനുത്സവമായി മാറുന്ന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത സിനിമാ – നാടക പ്രവര്ത്തകന് ഉണ്ണിരാജ് ചെറുവത്തൂര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. വായനശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍പേര്‍സണ്‍ ഡോ. ആനകൈ ബാലകൃഷ്ണന് അധ്യക്ഷനായി. ലോഗോ രൂപകല്‍പ്പന ചെയ്ത ദേവനന്ദയ്ക്ക് ഉപഹാരം നല്കി. സംഘാടകസമിതി ഭാരവാഹികളും പ്രവര്‍ത്തകരും നാട്ടുകാരും സന്നിഹിതരായി. പ്രചരണത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ച്, നാടകശില്പ്പം, അനാഛാദനം, നാടക ഗാന സദസ്, നാടകയാത്ര തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടക്കും. യോഗത്തില്‍ വൈസ് ചെയര്‍പേര്‍സന്‍ പാറക്കോല്‍ രാജന്, എന്‍ ഗോപിനാഥന്,കയനി മോഹനന് , എം ചന്ദ്രന് , പ്രോഗ്രാം കമ്മറ്റി ചെയര്മാന് ഷൈജു ബിരിക്കുളം, കെ വസന്ത കുമാര്‍, വി.മധുസൂദനന് വി.വി യശോദ,വി.റീജ എന്നിവര്‍ സംസാരിച്ചു.നവംബര്‍ 21 മുതല്‍ 25 വരെയാണ് കാലിച്ചാമരത്ത് പ്രൊഫഷണല്‍ നാടകോത്സവം നടക്കുക
