അമ്പലത്തറ: കഴിഞ്ഞരണ്ട്ദിവങ്ങളിലായി പാറപ്പള്ളി വലിയുല്ലാഹി നഗറില്‍ നടന്നുവന്നകള്ളാര്
റെയ്ഞ്ച്ജംഇയ്യത്തുല് മുഅല്ലിമീന്‍ കലാമേളയായ 18ാമത് മുസാബഖ സമാപിച്ചു.
297പോയന്റ് കരസ്ഥമാക്കി കള്ളാര്മിസ്ബാഹുല് ഹുദാ മദ്രസ ചാമ്പ്യന്മാരായി,
271 പോയിന്റ് നേടി മഅ്ദനുല്ഉലും മദ്രസ പാറപ്പള്ളി രണ്ടാം സ്ഥാനവും, 238 പോയിന്റ് നേടി മുനവ്വിറുല് ഇസ്ലാം മദ്രസ പാണത്തൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മദ്രസാ മാനേജ്മെന്റ്
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും മദ്രസാ മാനേജ്മെന്റ്കള്ളാര്
റെയ്ഞ്ച് പ്രസിഡണ്ട് കെ കെ അബ്ദുല്‍ റഹിമാന്‍ പാണത്തൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.
സികെ . ഉമ്മര്‍ ഹാജി കൊട്ടോടി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹാജിഒടയംചാല് മുഖ്യാതിഥിയായി. പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സൈനുദ്ദീന്‍ മാഷ് കള്ളാര്‍ മുസാബഖ സന്ദേശംനടത്തി. സ്വാഗത സംഘം ചെയര്മാന് കെ അബൂബക്കര്‍ മാസ്റ്റര്‍, കണ്‍വീനര്‍ അബ്ദുസമദ് അഷ്റഫി കള്ളാര്‍, പാറപ്പള്ളി ജമാഅത്ത്ട്രഷറര്
സ്വാലിഹ് വൈറ്റ് ഹൗസ്, റെയ്ഞ്ച് പ്രസിഡണ്ട് ജലീല്‍ ദാരിമി പാണത്തൂര്‍, ഭക്ഷണ കമ്മിറ്റി ചെയര്മാന് എ.ഉമ്മര്‍ പാറപ്പള്ളി, കണ്‍വീനര്‍ പി.അബ്ദുല്ല ഹാജി മയൂരി , മീഡിയ കമ്മിറ്റി ചെയര്മാന് റഹ്മാന് അമ്പലത്തറ, മദ്രസാ റെയ്ഞ്ച് സെക്രട്ടറി സുലൈമാന്‍ മൗലവി ഇരിയ , മൂന്നാം മൈല്‍ മദ്രസാ സദര്‍ മുഅല്ലിം റഷീദ് ഫൈസി ,
തുടങ്ങിയവര്‍ ആശംസാ പ്രസംഗവും സമ്മാനദാനവും നടത്തി . സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ കെ എം അബ്ദുല്‍ റഹിമാന്‍ പാറപ്പള്ളി സ്വാഗതവും പാറപ്പള്ളി മദ്രസാ സദര്‍ മുഅല്ലിം ഇബ്രാഹിം നുജൂമിനന്ദിയും പറഞ്ഞു.
