അജാനൂര്‍:ലഹരി എന്ന വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, യുവാക്കളെയും കുട്ടികളെയും ലഹരിയുടെ മായാജാലങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ബോധവല്‍ക്കരണ ക്ലാസ് ഉല്‍ഘാടനം നിര്‍വഹിച്ച് കാഞ്ഞങ്ങാട് സ്റ്റേഷന് എസ് എച്ച് ഒ. കെ.പി.ഷൈന്‍ പറഞ്ഞു. സംഗമത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന് ചാലിങ്കാല്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. അജാനൂര്‍ കടപ്പുറം എം യു മദ്രസയില്‍ നടന്ന പരിപാടില്‍ ജമാഅത്ത് പ്രസിഡന്റ് എ. അബ്ദല്ല അദ്ധ്യക്ഷം വഹിച്ചു. യോഗത്തില്‍ മുന്‍ ജമാഅത്ത് പ്രസിഡണ്ട് എ. ഹമീദ് ഹാജി, ഫാന്‍സി മുഹമ്മദ് കുഞ്ഞി,യു എ ഇ ജമാഅത്ത് സെക്രട്ടറി കെ പി സമദ് എന്നിവര്‍ സംസാരിച്ചു. സ്വദര്‍ മുന്നുല്ലിം സഈദ് ദാഈ ദാരിമി സ്വാഗതവും, ജമാഅത്ത് സെക്രട്ടറി ശിഹാബ് പാലായി നന്ദിയും പറഞ്ഞു. മദ്രസ്സ വിദ്ധ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 100 ഓളം പേര് പങ്കെടുത്തു.
