കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസം: വിവര സമാഹരണത്തിന് രേഖകള്‍ നല്‍കണം

പാലക്കുന്ന്: വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസപദ്ധതി നടപ്പാക്കുവാന്‍ റിട്ടയര്‍ഡ് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ (കേരളം) സംസ്ഥാന സര്‍ക്കാറിന് അപേക്ഷ നല്‍കിയതിന്റെ തുടര്‍ നടപടികള്‍ക്കായി വിവര സമാഹരണം തുടങ്ങി. ഗോവ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയ്ക്ക് സമാനമായി കേരളത്തിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ അനുവദിക്കാനാണ് തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് വിരമിച്ച കപ്പല്‍ ജീവനക്കാര്‍ നേരിട്ട് നിവേദനം നല്‍കിയത്. അനുകൂലമായ പ്രതികരണം
സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിരമിച്ച മുഴുവന്‍ ജീവനക്കാരുടെയും വിവര സമാഹരണം നടത്തുന്നത്. നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ ഫോട്ടോ പതിച്ച് ആവശ്യമായ വിവരം നല്‍കി സിഡിസിയുടെ ആദ്യ രണ്ട് പേജിന്റെയും അവസാനമായി ജോലിചെയ്ത കപ്പലിന്റെ വിവരങ്ങള്‍ ഉള്ള പേജിന്റെയും പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം അയക്കണം. വിധവകള്‍ ഭര്‍ത്താവിന്റെ പേരിനോടൊപ്പം late എന്ന് സൂചിപ്പിച്ച് സ്വന്തം ഫോട്ടോ പതിക്കണം. അപേക്ഷഫോറം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ ലഭിക്കും-7994020011. കാസര്‍കോടിന് വടക്കുള്ളവര്‍ മഞ്ചേശ്വരം മൊയ്തീന്‍ ഷെയ്ക്കിനെ ബന്ധപ്പെടുക- 9895464729.

 

error: Content is protected !!