ബേക്കല്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിന്റെ മച്ചില്‍ ബെല്‍റ്റില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര, കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്. കാസര്‍കോട്ടെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ധ്യാന്‍രാജിനെ വീടിന്റെ മച്ചില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണെന്നു സംശയിക്കുന്നു, മംഗ്‌ളൂരു കലക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ, കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി.
