കരിന്തളം: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍തല കായികമേളയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എംബിബിഎസ് ആദ്യ അലോട്ട്‌മെന്റില്‍ തന്നെ സ്റ്റേറ്റ് കോട്ടയില്‍ അഡ്മിഷന്‍ ലഭിച്ച ലയരാജനുള്ള അനുമോദനവും സംഘടിപ്പിച്ചു.ബ്ലൂ, ഗ്രീന്‍, റെഡ് എന്നീ മൂന്നു ഗ്രൂപ്പുകളായാണ് കുട്ടികള്‍ മത്സര രംഗത്തിറങ്ങിയത്.പരിപാടി മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം സി കെ രതീഷ് ഉദ്ഘാടനം ചെയ്തു.ലയ രാജനുള്ള സ്‌നേഹ ഉപഹാരവും അദ്ദേഹം നല്‍കി.പിടിഎ പ്രസിഡന്റ് വി വി രാജമോഹന്‍ അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വികെ ഗിരീഷ്,എം പി ടി എ പ്രസിഡണ്ട് മിനി രാജു എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി പി ജോസ് സ്വാഗതവും കെ വി സുജിത്ത് നന്ദിയും പറഞ്ഞു
