ബാങ്ക് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയയാണ് മരിച്ചത്

ബേക്കല്‍: ബാങ്ക് ജീവനക്കാരിയായ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയ (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രിയയെ കിടപ്പുമുറിയില്‍
തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കുമ്പള, ആരിക്കാടി ബ്രാഞ്ചിലെ ജീവനക്കാരിയാണ്. പെരുമ്പള, കപ്പണയടുക്കത്തെ അനന്തന്‍-ഉഷ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് : ദിനേശ് (കെഎസ്ഇബി സൂപ്രണ്ട് കാഞ്ഞങ്ങാട്). മക്കള്‍: ശ്രീഹരി, ശ്രീപാര്‍വ്വതി (ഇരുവരും വിദ്യാര്‍ത്ഥികള്‍). പ്രിയ. സഹോദരങ്ങള്‍: ഹരീഷ്, പ്രീതി .

 

error: Content is protected !!