സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം ഈ മാസം 20ന്

റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം ഈ മാസം 20ന് 10 മണിക്ക് റാണിപുരത്ത് വച്ച് നടത്തുവാന്‍ സമിതി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം ചെയ്യും. കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍ മുഖ്യാതിഥി ആയിരിക്കും. റാണിപുരത്തെ പക്ഷി വൈവിധ്യം പുസ്തകത്തിന്റെ പ്രകാശനവും ഡി എഫ് ഒ നിര്‍വ്വഹിക്കും. സമിതി പ്രവര്‍ത്തനപരിധിയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് അനുമോദിക്കും. സമിതി നല്കുന്ന ചികില്‍സാ സഹായം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ജെ ജെയിംസ് വിതരണം ചെയ്യും. സര്‍പ്പ വളണ്ടിയര്‍ മാര്‍ക്കുള്ള സ്‌നേക്ക് റിസ്‌ക്യൂ കിറ്റ് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ നല്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി സുരേഷ്, ഭവ്യ രാജ്, ഗ്രാമ പഞ്ചായത്തംഗം എം ഷിബു , പനത്തടി സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) എം പി രാജു , കാഞ്ഞങ്ങാട് റേഞ്ച് കോര്‍ഡിനേറ്റര്‍ എന്നിവര്‍ സംബന്ധിക്കും. സമിതി യോഗത്തില്‍ പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ട്രഷറര്‍എം കെ സുരേഷ്, നിര്‍വ്വാഹകസമിതിയംഗങ്ങളായ ടിറ്റോ വരകുകാലായില്‍ , എന്‍ മോഹനന്‍ ,എസ് സുമതി എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!