കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ഗവ. ഹയര്‍ സെക്കന്‍ഡറി
കുണ്ടംകുഴിയും സംയുക്തമായി സംഘടിപ്പിക്കുന്ന സബ്ജൂനിയര് അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിക്സഡ് വിഭാഗത്തിന്റെയും വടംവലി മത്സരം 13 ന് രാവിലെ 8.30 മണി മുതല്‍
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തും. ഈ മാസം 19, 20 തീയ്യതികളില്‍ ഇടുക്കിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കും. ടീമുകള്‍ 11ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8138817024.
