കാഞ്ഞങ്ങാട് : കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞു കയറി. ഇന്നലെ രാത്രി 10 മണിയോടെ മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. നോര്‍ത്ത് കോട്ടച്ചേരി സ്വദേശിനി പി.വി.സുനിത നടത്തുന്ന വനിത ഹോട്ടലിലേക്കാണ് കാറ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകടത്തില്‍ പെട്ടിക്കട പൂര്‍ണമായും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സുനിത മിറാക്ക്ള്‍ ന്യൂസിനോട് പറഞ്ഞു. അതിഞ്ഞാല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.
