നീലേശ്വരം: ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഡിസ്കസ് ത്രോ ജൂനിയര്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് കെ.സി. സര്വാന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാനും നീലേശ്വരം നഗരസഭ ചെയര്‍മാനുമായ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് വി. സജിത്ത് അധ്യക്ഷനായി. ഹോസ്ദുര്‍ഗ് എ.ഇ.ഒ. കെ. സുരേന്ദ്രന്, നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി. ഭരതന്, സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസ്സി ജോര്‍ജ്ജ്, ശ്രുതി ജോണ്സണ്, മദര്‍ പി.ടി.എ. പ്രസിഡന്റ് പി. നീതു എന്നിവര്‍ സംസാരിച്ചു. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി. സ്കൂള്‍ ആതിഥ്യമരുളുന്ന കായികമേള ഒക്ടോബര്‍ 7 മുതല്‍ 10 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടക്കും. പയ്യന്നൂര്‍ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥി കെ.വി. ദേവാംഗ് രൂപകല്‍പ്പന ചെയ്ത ലോഗോയാണ് കായികമേളയ്ക്കായി തിരഞ്ഞെടുത്തത്.
