കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി വിദ്യാര്‍ത്ഥികള്‍

രാജപുരം: വഴിയില്‍ കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി സത്യസന്ധതയുടെ മാതൃകയായി രണ്ട് വിദ്യാര്‍ത്ഥികള്‍. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വജിത്ത്, അശ്വന്‍ രാജ് എന്നിവരാണ് നാടിന് അഭിമാനമായത്. ജി.പി.എം.എച്ച് ബോയ്‌സ് ഹോസ്റ്റലിലെ താമസക്കാരായ ഇവര്‍ രാവിലെ സ്‌കൂളിലേക്ക് പോകും വഴിയാണ് വഴിയില്‍ പണം കിടക്കുന്നത് കണ്ടത്. ഒട്ടും മടിക്കാതെ ഇരുവരും പണം രാജപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പണം നഷ്ടപ്പെട്ട് പരിഭ്രാന്തനായി നിന്ന പാലങ്കല്ല് സ്വദേശി തോമസിനെ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പണം തോമസിന് കൈമാറി. കുട്ടികളുടെ പ്രവൃത്തിയെ പോലീസ് അഭിനന്ദിച്ചു.

 

error: Content is protected !!