സദാ ബഹാര്‍ കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നടന്നു; സംസ്ഥാന കണ്‍വീനര്‍ കെ. എസ്. ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സദാ ബഹാര്‍ കാസര്‍കോട്ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് നടന്നു. സംസ്ഥാന കണ്‍വീനര്‍ കെ. എസ്. ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം. ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി ട്രഷറര്‍ അബ്ദുല്‍ ലത്തീഫ് മുഖ്യഭാഷണവും ജില്ലാ പ്രസിഡന്റ് സജിത്ത് ബാബു സംസാരിച്ചു. ടി. വി. ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. സുരേശന്‍ സ്വാഗതവും കെ. വി. ലീല നന്ദി യും പറഞ്ഞു. ഭാരവാഹികളായി ചെയര്‍മാന്‍ എം. ബാലന്‍, കണ്‍വീനര്‍ ടി. വി. ശ്രീനിവാസന്‍, ട്രഷറര്‍ കെ. തങ്കമണി എന്നിവരെയും സംസ്ഥാന കമ്മിറ്റി യിലേക്ക് കെ. സുരേശന്‍, കെ. ശോഭാറാണി യെയും തെരഞ്ഞെടുത്തു.

 

error: Content is protected !!