കാഞ്ഞങ്ങാട്:നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം മോനാച്ച ഭഗവതി ക്ഷേത്രത്തില്‍ 2027 ഫെബ്രുവരി 14 മുതല്‍ 20 വരെ നടക്കുന്ന നവീകരണ പുന: പ്രതിഷ്ഠ ബ്രഹ്മ കലശവും, കളിയാട്ട മഹോല്‍സവ ത്തിന്റെയും സംഘാടക സമിതി രൂപീകരണ യോഗം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എം. പി. രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് രഘു ബി. നാരായണന് അദ്ധ്യക്ഷനായി.
കാഞ്ഞങ്ങാട് എം എല്‍ എ ഗോവിന്ദന് പള്ളിക്കാപ്പില്‍ സമൂഹത്തിലെ വിവിധ മേഖല കളില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളായ ഡോ.എ.സി. പത്മനാഭന് , ഡോ. കെ.സി.കെ. രാജ , കെ. വേണുഗോപാലന്‍ നമ്പ്യാര്‍ , ഗംഗാധര പൊതുവാള്, കരുണാകര പണിക്കര്‍, കെ. അമ്പാടി, പനക്കുല്‍ കൃഷ്ണന് , കെ. സുരേശന് ,
കുമാരി ദേവനന്ദ എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ഓഫീസ് ഉദഘാടനം നഗരസഭ ചെയര്മാന് വി. വി. രമേശന് നിര്‍വ്വഹിച്ചു.
നഗര സഭ കൗണ്‍സിലര്‍ മാരായ രുഗ്മിണി, അനില്‍ വാഴുന്നോറടി, കെ
പ്രശാന്ത് , മുന്‍ നഗരസഭ ചെയര്മാന് വി. ഗോപി,
പി. വി. സുരേഷ്,
പ്രിയേഷ്, കെ.വി. വിനോദ് നീലേശ്വരം , കെ. അമ്പാടി,
പി പി രാജു, കരിമ്പില്‍ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. നവീകരണ കാമറ്റി കണ്‍വീനര്‍ പ്രമോദ് പണിക്കര്‍ റിപ്പോര്‍ട്ടും , ക്ഷേത്രം സെക്രട്ടറി എം വി . സജിത്ത് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. കൃഷ്ണന് കരിമ്പില്‍ (ചെയര്മാന്) ,
ഇ.വി. സുധാകരന് (വര്‍ക്കിംങ് ചെയര്മാന്), ജയചന്ദ്രന് (ജനറല്‍ കണ്‍വീനര്‍), നാരായണന് പൂച്ചക്കാടന്‍ (ട്രഷറര്‍) ആയുള്ള 501 അംഗ കമറ്റി രൂപം നല്കി. കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ മാരായി രഘു ബി നാരായണന് ,
പ്രമോദ് പണിക്കര്‍ , എം . വി.സജിത്ത് എന്നിവരെ ചുമതല പ്പെടുത്തി. ചടങ്ങിന് ക്ഷേത്രം. നവീകരണത്തിന്റെ ഭാഗമായ അമ്മാര്‍ പുരയുടെ നിര്‍മ്മാണത്തിന് ഗിരിജ ഗ്രൂപ്പ് ഉടമ
എം.സി മുരളീധന് മകന് വിഷ്ണു ദേവിന്റെ പേരില്‍ ഒരു ലക്ഷം രൂപ നല്കി.
ക്ഷേത്രം വൈസ് പ്രസിഡന്റ് പി.വി. ജയചന്ദ്രന് സ്വാഗതവും,
ജോയിന്റ് സെക്രട്ടറി എം പുഷ്പരാജ് നന്ദിയും പറഞ്ഞു.
