കേരളത്തില്‍ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
നിയമസഭയില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് അന്തരീക്ഷ താപനില കുറയാത്തതിനും അതുവഴി വൈദ്യുതി
ഉപയോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. നിലവില്‍ ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ്
സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

വേനല്‍ക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ‘സ്വാപ്പ്’ കരാര്‍ പ്രകാരം വാങ്ങിയ വൈദ്യുതി ജൂണ്‍ 15 മുതല്‍ തിരികെ നല്‍കേണ്ടതുണ്ട്. ഈ കരാറില്‍ വീഴ്ച വരുത്താന്‍ സാധിക്കാത്തതിനാല്‍ വൈദ്യുതി മടക്കി നല്‍കിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി
നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!