കരിന്തളം:തേപ്പ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയില്‍..ചോയ്യംങ്കോട് കൂവാറ്റി പറയങ്ങാട്ടെ എം ബാബു (49 ) നെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി ഭക്ഷണവും കഴിച്ച് കിടന്നതായിരുന്നു ബാബു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പരേതരായ രാമന് – നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ ലതിക ബളാല്‍ (കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ).മക്കള്‍: സനല്‍ ബാബു (ഡിഗ്രി വിദ്യാര്‍ഥി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് ),സ്വാതിക ബാബു (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബളാല്‍ സ്കൂള്‍).സഹോദരി: ചന്ദ്രമതി .
