പയ്യന്നൂര്‍: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോല്‍ ടൗണിലെ ആകാശ് എന്റര്‍പ്രൈസസ് ഉടമകെ. സതീശന്‍ (56) ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിലെ ഷോപ്പില്‍ നിന്നും സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാപ്പാരട്ടയിലായിരുന്നു അപകടം. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. മൃതദേഹം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ . പരേതനായ കൊഴുമ്മല്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും കൈപ്രത്ത് കല്യാണി അമ്മയുടെയും മകനാണ്.ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍).മക്കള്‍ : അനശ്വര (എം ബി ബി എസ് വിദ്യാര്‍ത്ഥിനി റഷ്യ,), ആകാശ് (ബി ബി എ വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍.). സഹോദരങ്ങള്‍: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിതാകുമാരി (അധ്യാപിക, കൊഴുമ്മല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍).
